All events

July 2023

Concordia Mini Hall inauguration

കൺകോർഡിയ മിനിഹാൾ ഉദ്ഘാടനം

Kerala’s Education Minister V. Sivankutty opened the new Concordia Mini Hall at the Concordia UPS compound, Peroorkada. He said the state’s school system owes its foundations to Christian missionaries, who opened schools to all regardless of caste, creed or status. Synod President Rev. M. Mohanan presided; Adv. V. K. Prasanth MLA and others spoke.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ക്രിസ്ത്യൻ മിഷണറിമാരോട് കടപ്പെട്ടിരിക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്ത്യ ഇവാൻജലിക്കൽ ലൂഥറൻ സഭ തിരുവനന്തപുരം സിനഡ് പേരൂർക്കട കൺകോഡിയാ യുപിഎസ് കോമ്പൗണ്ടിൽ പണികഴിപ്പിച്ച കൺകോഡിയാ മിനി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഐ ഇ എൽ സി തിരുവനന്തപുരം സിനഡ് പ്രസിഡന്റ് റവ. എം. മോഹനൻ അധ്യക്ഷനായിരുന്നു. എം എൽ എ അഡ്വ. വി കെ പ്രശാന്ത്, സിനഡ് സെക്രട്ടറി എ. പ്രമോദ് കുമാർ, ട്രഷറർ വർസസ് ബല്ലാഡ്സൺ, ലൂഥറൻ സ്കൂൾ കോർപ്പറേറ്റ് മാനേജർ ഡോ. കെ പി. ലാലാ ദാസ്, ഐ ഈ എൽ സി വൈസ് പ്രസിഡന്റ് റവ. വൈ കെ മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.