23 July 2023
Ordination of Rev. Vipin V
അഭിഷേക ശുശ്രൂഷ
At Calvary Lutheran Church, Peroorkada, Mr Vipin V was ordained into the pastoral ministry of the IELC in a service held jointly by the synod and Concordia Theological Seminary. Seminary principal Rev. Dr P. R. Selvaraj preached, and Synod President Rev. M. Mohanan performed the Rite of Ordination.
പേരൂർക്കട കാൽവരി ലൂഥറൻ സഭയിൽ വച്ച് 2023 ജൂലൈ 23 ഞായറാഴ്ച 3 മണിക്ക് ശ്രീ. വിപിൻ വി അഭിഷിക്തനായി ഐ ഈ എൽ സി യുടെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരം സിനഡും കൺകോർഡിയ തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തിയ അഭിഷേക ശുശ്രൂഷയിൽ വചന സന്ദേശം നൽകിയത് സെമിനാരി പ്രിൻസിപ്പാൾ റവ. ഡോ. പി ആർ സെൽവരാജ് അച്ചനായിരുന്നു. The Rite of Ordination (കൈവയ്പ്പ് അധികാരം) നിർവഹിച്ചത് സിനഡ് പ്രസിഡന്റ് റവ. എം മോഹനൻ അച്ചനും ആയിരുന്നു. 2015-2020 കാലഘട്ടത്തിൽ കൺകോർഡിയ തിയോളജിക്കൽ സെമിനാരി നാഗർകോവിലിൽ നിന്നും BD പഠനം വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ നിലമേൽ സർക്കിളിലെ വയനാട് സുൽത്താൻ ബത്തേരി ലൂഥറൻ സഭയിലെ ശുശ്രൂഷകനാണ്.