9 December 2023
Lutheran MahaSangamam
ലൂഥറൻ മഹാസംഗമം
A great gathering of the Lutheran church in Kerala, called by the Trivandrum Synod to proclaim the church’s century-old presence in the state. Heads of churches and leaders from public, social and cultural life took part.
ക്രിസ്തുവിൽ പ്രിയരേ, ലോകത്തിൽ ആകെ 77 മില്യൻ വിശ്വാസികൾ ഉള്ള ആദ്യ പ്രൊട്ടസ്റ്റന്റ് സഭയായ ലൂഥറൻ സഭയിലെ അംഗങ്ങൾ ആയിരിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. അതിനു നമ്മെ പ്രാപ്തരാക്കിയ ദൈവത്തിനു നന്ദി പറയാം. നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്ന വേദപുസ്തകസത്യം വാനോളം മുഴങ്ങികേൾക്കട്ടെ. 1517 ഒക്ടോബർ 31 ചരിത്രത്തിലെ അവിസ്മരണീയ ദിനം. രക്ഷ കൃപയാൽ മാത്രം, വിശ്വാസത്താൽ മാത്രം, വചനത്താൽ മാത്രം, ക്രിസ്തുവിനാൽ മാത്രം എന്ന വേദ പുസ്തക സത്യങ്ങളിലേക്ക് ക്രിസ്തു ക്രൈസ്തവസഭയെ മടക്കി വരുത്തി. കേരളത്തിലെ ലൂഥറൻ സഭയുടെ സാന്നിധ്യം വിളിച്ചറിയിച്ചുകൊണ്ട് ഐ ഈ എൽ സി തിരുവനന്തപുരം സിനഡ് ലൂഥറൻ മഹാസംഗമം സംഘടിപ്പിച്ചിരിക്കുന്നു. 2023 ഡിസംബർ 9 ന് നടക്കുന്ന ലൂഥറൻ സഭയുടെ ഈ അഭിമാന സംരംഭത്തിൽ വിവിധ സഭകളുടെ മേലധ്യക്ഷന്മാരും സാമൂഹ്യ സാംസ്കാരിക പൊതുരംഗങ്ങളിലുള്ള പ്രമുഖരും പങ്കെടുക്കുന്നു. ഈ ചരിത്ര സംഭവത്തിൽ പങ്കാളികളാകുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.
Rev. M Mohanan, Synod President A Pramod Kumar, Synod Secretary